24 May, 2017 10:09:57 AM
നവീകരണം : ടാറ്റാ മോട്ടോഴ്സ് 1500 ജീവനക്കാരെ പിരിച്ചുവിടുന്നു
മുംബൈ: ടാറ്റാ മോട്ടോഴ്സ് ഭരണ നിര്‍വഹണ ചുമതലയുള്ള 1500 ജീവനക്കാരെ പിരിച്ചുവിടുന്നു. ഓട്ടോമേഷന്‍ ഉള്‍പ്പടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നാണ് വിവരം. 13,000 മാനേജീരിയല്‍ ജോലിക്കാരാണ് നിലവിലുള്ളത്. ഇവരില്‍ 10-12 ശതമാനംപേര്‍ക്ക് ജോലി നഷ്ടമാകും.
രാജ്യത്തെ നിര്‍മാണമേഖലയിലെ പ്രമുഖ സ്ഥാപനമായ എല്‍ആന്റ്ടി 2017 സാമ്ബത്തിക വര്‍ഷം പകുതിയോടെ 14,000 പേരെ പിരിച്ചുവിടുമെന്ന് വ്യക്തമാക്കിയിരുന്നു. എച്ച്‌ഡിഎഫ്സി ബാങ്കിലെ 10,000ത്തോളം പേര്‍ക്കാണ് ഈകാലയളവില്‍ തൊഴില്‍ നഷ്ടമാകുക.