16 March, 2017 01:19:00 PM


പെട്രോള്‍ വില വര്‍ധനയില്‍ കേന്ദ്രത്തിന് 2.87 ലക്ഷം കോടി രൂപയുടെ അധിക വരുമാനം




ദില്ലി: 2015-16 സാമ്ബത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില്പനയില്‍ സര്‍ക്കാരിന് ലഭിച്ചത് 34 ശതമാനം അധിക വരുമാനം. സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് 2015-16 വര്‍ഷത്തില്‍ വരുമാനം കൂടുതലായി ലഭിച്ചെന്ന കണക്കുകളുള്ളത്.



2013-14 സാമ്ബത്തിക വര്‍ഷത്തില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ കേന്ദ്ര എക്സൈസ് ഡ്യൂട്ടിയായി 1.69 ലക്ഷം കോടിയാണ് സര്‍ക്കാരിന് ലഭിച്ചത്. 2015-16 സാമ്പത്തിക വര്‍ഷമാകട്ടെ ഇത് 2.87 ലക്ഷം കോടിയായി വര്‍ധിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലായി പെട്രോളിന്‍റെ എക്സൈസ് ഡ്യൂട്ടി 1.2 രൂപ വര്‍ധിപ്പിച്ച്‌ 8.95 രൂപയാക്കിയിരുന്നു. ഹൈ സ്പീഡ് ഡീസലിന്‍റെ ഡ്യൂട്ടി 1.46 രൂപ വര്‍ധിപ്പിച്ച്‌ 7.96 രൂപയുമാക്കിയിരുന്നു.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച്‌ ആഭ്യന്തര വിപണിയില്‍ നികുതി വര്‍ധിപ്പിക്കുന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ എടുത്തത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K