02 February, 2017 08:40:42 PM
നോട്ട് നിരോധനം; വന്‍ തുക നിക്ഷേപിച്ച 13 ലക്ഷം പേരില്‍ നിന്നും വിശദീകരണം തേടി
ദില്ലി : നോട്ട് നിരോധനത്തിന് ശേഷം വന്‍ തുക നിക്ഷേപിച്ചവരില്‍ നിന്നും ആദായനികുതി വകുപ്പ് വിശദീകരണം തേടി. 18 ലക്ഷം പേരുടെ അക്കൗണ്ടിലാണ് വന്‍ തുക നിക്ഷേപിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 13 ലക്ഷം പേര്‍ക്കാണ് പണത്തിന്റെ ഉറവിടം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇമെയില്‍എസ്.എം.എസ് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോഡി നവംബര്‍ എട്ടിന് നോട്ട് നിരോധനം നടത്തിയതിന് ശേഷം നടത്തിയിട്ടുള്ള നിക്ഷേപങ്ങളാണ് ഇവ. 4.7 ലക്ഷം കോടി രൂപയാണ് ഇത്തരത്തില്‍ എത്തിയിരിക്കുന്നത്. നിക്ഷേപകരുടെ ആസ്തി വിവരവും അവരുടെ നിക്ഷേപവും തമ്മിലുള്ള പൊരുത്തക്കേട് കണക്കിലെത്താണ് വിശദീകരണം തേടിയിരിക്കുന്നത്.