20 January, 2017 11:03:48 PM
ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വ്വീസ് ചാര്‍ജുകള്‍ കുറയ്ക്കാന്‍ നീക്കം
ദില്ലി : ഓണ്‍ലൈന്‍ ഇടപാടുകളുടെ സര്‍വ്വീസ് ചാര്‍ജുകള്‍ കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് നീക്കം. ഡിജിറ്റല്‍ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍വീസ് ചാര്‍ജുകള്‍ കുറയ്ക്കാന്‍ ആര്‍ബിഐ നീക്കം നടത്തുന്നത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനെ ഉദ്ധരിച്ച് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയിലെ അംഗങ്ങളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.