14 January, 2017 11:41:23 AM


പൂക്കച്ചവടക്കാരിയുടെ ജന്‍ധന്‍ അക്കൗണ്ടില്‍ കോടികളുടെ നിക്ഷേപം



മൈസൂരു: നഞ്ചന്‍ഗുഡ് ഹുലഹള്ളിയിലെ പൂക്കച്ചവടക്കാരിയുടെ ജന്‍ധന്‍ അക്കൗണ്ടില്‍ 5.81 കോടി രൂപ. പാസ്ബുക്കില്‍ രേഖപ്പെടുത്തിയതിലെ സാങ്കേതിക തകരാറാണെന്നു ഹുലഹള്ളി കോര്‍പറേഷന്‍ ബാങ്ക് അധികൃതര്‍. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിനു ശേഷം കര്‍ണാടകയിലെ കര്‍ഷകരുടെയും മറ്റും ജന്‍ധന്‍ അക്കൗണ്ടുകളില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായി സിബിഐയും എന്‍ഫോഴ്സ്മെന്‍റ് വകുപ്പും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു.



വായ്പയെക്കുറിച്ച്‌ അന്വേഷിക്കാന്‍ ബാങ്കിലെത്തിയ പൂക്കച്ചവടക്കാരി നീല, പാസ് ബുക്ക് പുതുക്കിയപ്പോഴാണ് അക്കൗണ്ടില്‍ വന്‍തുക നിക്ഷേപിച്ചതറിയുന്നത്. കള്ളപ്പണം നിക്ഷേപിച്ചതാണെന്നു സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ ബാങ്ക് അധികൃതരെ വീണ്ടും സമീപിച്ചപ്പോഴേക്കും പാസ്ബുക്കില്‍ തെറ്റായി രേഖപ്പെടുത്തിയതാണെന്നറിയിച്ചു പണം അക്കൗണ്ടില്‍ നിന്നു മാറ്റിയിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K