06 January, 2017 10:24:50 AM
എടിഎമ്മില്‍ നിന്നു പിന്‍വലിച്ചത് 4000, കിട്ടിയത് 80000
മൈസൂരു: എടിഎമ്മില്‍ നിന്നു 4000 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ കിട്ടിയത് 80,000 രൂപ ! മൈസൂരു കുമ്പറകൊപ്പാളിലെ കാനറ ബാങ്ക് എടിഎം ആണു നോട്ട് നിയന്ത്രണത്തിനിടെ ഉദാരമായി പെരുമാറിയത്. നൂറു രൂപ നോട്ടുകള്‍ നിറയ്ക്കേണ്ട അറയില്‍ ബാങ്ക് ജീവനക്കാര്‍ അബദ്ധത്തില്‍ രണ്ടായിരം രൂപ നോട്ടുകള്‍ നിറച്ചതാണു കാരണം. കൈനിറയെ കിട്ടിയെങ്കിലും ഇടപാടുകാര്‍ അധികമായി ലഭിച്ച പണം തിരികെ ഏല്‍പ്പിച്ചുവെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍. എടിഎമ്മില്‍നിന്ന് നേരത്തേ പണം പിന്‍വലിച്ചതിന്റെ വിശദാംശങ്ങള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്.