08 December, 2016 11:06:08 AM
500 രൂപ ശനിയാഴ്ച അര്‍ധരാത്രി വരെ മാത്രം ; ബാങ്ക് അക്കൗണ്ടില്‍ ഡിസംബര്‍ 30 വരെയും
ദില്ലി: റെയില്‍വേ ടിക്കറ്റെടുക്കാനും മെട്രോ ട്രെയിന്‍, സര്‍ക്കാര്‍ ബസ് എന്നിവയിലും പഴയ 500 രൂപ സ്വീകരിക്കുന്നത് ശനിയാഴ്ച അര്‍ധരാത്രി വരെ മാത്രം. എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കില്‍ സര്‍ക്കാര്‍ ഫാര്‍മസികളിലും ഈ മാസം 15 വരെ സ്വീകരിക്കും. പാല്‍ബൂത്തിലും പാചകവാതക സിലിണ്ടര്‍ വാങ്ങാനും പഴയ നോട്ടുകള്‍ ഈ തീയതി വരെ സ്വീകരിക്കുമെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും വിവിധ ഫീസ്, പിഴ, നികുതി എന്നിവയും ഈ തീയതി വരെ പഴയ നോട്ടുകൊണ്ട് അടക്കാം. ഡിസംബര്‍ 30 വരെ ബാങ്ക് അക്കൗണ്ടില്‍ 500 രൂപ, 1000 രൂപ നോട്ടുകള്‍ നിക്ഷേപിക്കാം.