02 December, 2016 01:20:18 PM


ജിയോയുടെ എല്ലാ ഒാഫറുകളും പരിശോധിക്കുമെന്ന്​ ട്രായി



ദില്ലി: ജിയോയുടെ എല്ലാ ഒാഫറുകളും പരിശോധിക്കുമെന്ന്​ ട്രായി (ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) വ്യക്​തമാക്കി. റിലയൻസ്​ ചെയർമാൻ മുകേഷ്​ അംബാനി ജിയോയുടെ പുത്തൻ ഒാഫർ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ് തങ്ങൾ ജിയോയുടെ നടപടിക​ളെ നിരീക്ഷിച്ച്​ വരികയാണെന്ന ട്രായ്​ ചെയർമാൻ ആർ.എസ്​ ശർമ്മയുടെ വെളിപ്പെടുത്തല്‍​​. എല്ലാ താരിഫ്​ പ്ലാനുകളും പരിശോധനക്ക്​ വിധേയമാകും. കൃത്യമായ സമയത്ത്​ ഞങ്ങൾ ഇത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം  വാർത്ത ഏജൻസി​യോട്​ പറഞ്ഞു.


ഡിസംബർ 31 വരെ സൗജന്യ സേവനം നൽകാൻ ട്രായ്​ ജിയോയെ അനുവദിച്ചിരുന്നു. എന്നാൽ മാർച്ച്​ 31 വരെ ​സൗജന്യ ഒാഫർ നീട്ടണമെങ്കിൽ ജിയോ ട്രായുടെ അനുമതി വീണ്ടും തേടേണ്ടി വരും. വ്യാഴാഴ്​ചയാണ്​ മുകേഷ്​ അംബാനി ജിയോയുടെ സേവനം മാർച്ച്​ 31വരെ നീട്ടിയതായി പ്രഖ്യാപിച്ചത്​. ഹാപ്പി ന്യൂ ഇയർ ഒാഫർ എന്നായിരുന്നു ഇൗ ഒാഫറി​െൻറ പേര്​.  ഡിസംബർ 31വരെ  ഉപഭോക്​താകൾക്ക്​ നിലവിലുള്ള പ്ലാൻ ഉപയോഗിക്കാനാവും. അതിനു ശേഷം പുതിയ ഹാപ്പി ന്യൂ ഇയർ പ്ലാനിലേക്ക്​ ഉപഭോക്​താക്കൾ മാറും. പുതിയ പ്ലാനിൽ ഒരു ദിവസം ഉപയോഗിക്കാൻ കഴിയുന്ന ഡാറ്റയുടെ അളവിൽ ജിയോ കുറവ്​ വരുത്തിയിട്ടുണ്ട്​ നേരത്തെ ഇത്​ 4 ജി.ബി ആയിരുന്നു ഇപ്പോൾ 1 ജി.ബിയായി ജിയോ കുറച്ചിട്ടുണ്ട്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K