01 December, 2016 06:50:50 PM


ബാങ്കുകളില്‍ നിന്നും പണമെത്തിയില്ല; ട്രഷറികളിൽ ശമ്പള വിതരണം മുടങ്ങി



തിരുവനന്തപുരം: ബാങ്കുകൾ നൽകാമെന്നേറ്റ തുക പൂർണമായി നൽകാത്തതിനെ തുടർന്ന് ട്രഷറികളിലെ ശമ്പള വിതരണം മുടങ്ങി.  ഒരു കോടി രൂപയാണ് ട്രഷറികൾ ചോദിച്ചത്. എന്നാൽ  15 ലക്ഷം രൂപ മാത്രമാണ് വിവിധ ട്രഷറികൾക്ക് ലഭിച്ചത്. എറണാകുളം ജില്ലാട്രഷറിക്കും തിരുവനന്തപുരം ജില്ലാ ട്രഷറിയിലും ആവശ്യപ്പെട്ട തുക മുഴുവനായും ലഭിച്ചു. ഒരു കോടിയും രണ്ടു കോടിയും വീതം. 

48 ട്രഷറികളിൽ പണമെത്തിയിട്ടില്ലെന്നും ആവശ്യ​പ്പെട്ട തുക റിസർവ്​ ബാങ്ക്​ നൽകിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടിൻപുറത്തെ ട്രഷറികൾ കൂടുതൽ പ്രതിസന്ധിയിലാണ്​. പലയിടത്തും നൽകിയത്​ നീക്കിയിരിപ്പ്​ തുകയാണ്​. ശമ്പളം നൽകാൻ ട്രഷറികളിൽ പണമില്ലെന്ന്​ ധനമന്ത്രി തോമസ് ഐസക്​ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.  പെന്‍ഷന്‍കാര്‍ക്ക് വളരെ തുശ്ചമായ തുക മാത്രമാണ് ലഭിച്ചത്.

മലപ്പുറം ജില്ലാ ട്രഷറി ഒരുകോടി ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷം രൂപയാണ് ലഭിച്ചത്. തൃശൂരിൽ രണ്ടു കോടി ആവശ്യപ്പെട്ടെങ്കിലും 50 ലക്ഷം രൂപയാണ് ലഭിച്ചത്.  കോഴിക്കോട് ട്രഷറിയിൽ 15 ലക്ഷം രൂപയാണ് ലഭിച്ചത്. ഇത് തീർന്നതിനെ തുടർന്ന് ഇടപാടുകാർ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. പാലക്കാട് ജില്ലാ ട്രഷറി 75 ലക്ഷം ആവശ്യപ്പെട്ടെങ്കിലും 40 ലക്ഷമാണ് ലഭിച്ചത്.  ആറ് സബ്‌ട്രഷറികളിൽ മിക്കയിടങ്ങളിലും പണമെത്തിക്കാനായില്ല. ആലപ്പുഴ ജില്ലാ ട്രഷറിയിൽ വേണ്ടത് ഏഴേകാൽ കോടി രൂപയാണ്. എന്നാൽ കിട്ടിയത് മൂന്നുകോടി അഞ്ചുലക്ഷം രൂപ മാത്രമാണ്. എന്നാൽ കൊല്ലം ജില്ലയിലെ വിവിധ ട്രഷറികളിൽ പണമെത്തിയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K