29 November, 2016 10:21:43 AM


ഇന്നു മുതല്‍ ബാങ്കില്‍ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ല




മുംബൈ: ബാങ്കില്‍ നിക്ഷേപിച്ച തുക പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ നടത്തുന്ന നിക്ഷേപങ്ങള്‍ പിന്‍വലിക്കാന്‍ നിയന്ത്രണം ഉണ്ടാവില്ല. ബാങ്കില്‍ നിന്നു സ്ലിപ് എഴുതി എപ്പോള്‍ വേണമെങ്കിലും ആവശ്യത്തിനു പണം എടുക്കാം. മുന്‍ നിക്ഷേപങ്ങള്‍ക്കുള്ള നിയന്ത്രണം തുടരുമെന്നും ആര്‍ബിഐ അറിയിച്ചു. എടിഎം വഴി പണം എടുക്കുന്നതിന് ഇളവു ബാധകമല്ല. 



ഇന്നലെവരെ നിക്ഷേപിച്ച തുകയില്‍നിന്നു പിന്‍വലിക്കാവുന്ന തുക ആഴ്ചയില്‍ 24,000 രൂപ, ദിവസം 2,500 രൂപ എന്ന നിയന്ത്രണം തുടരും. ഇങ്ങനെ നിക്ഷേപിക്കുന്ന തുക പിന്‍വലിക്കുമ്പോള്‍ പുതിയ 500, 2000 നോട്ടുകളാകും നല്‍കുകയെന്നും റിസര്‍വ് ബാങ്കിന്‍റെ അറിയിപ്പില്‍ പറയുന്നു. പുതിയ കറന്‍സി വാങ്ങിയവര്‍ അതു കയ്യില്‍ സൂക്ഷിക്കുന്നതു തടയുന്നതിനും വിപണിയില്‍ പുതിയ നോട്ട് കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിനും ആണ് റിസര്‍വ് ബാങ്കിന്‍റെ ഈ നടപടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K