25 November, 2016 02:52:32 PM


​ ഇനി പഴയ നോട്ടുകൾ മാറ്റാൻ അനുമതിയുള്ളത് ആര്‍.ബി.​എെയ്ക്കു മാത്രം



ദില്ലി: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ മാറ്റി നൽകുന്നതിന്​ റിസർവ്​ ബാങ്ക്​ ഒാഫ്​ ഇന്ത്യയുടെ കൗണ്ടറുകൾ സജീവമായി. ആർ.ബി.​എെയിൽ മാത്രമാണ്​ ഇനി പഴയ നോട്ടുകൾ മാറ്റാൻ അനുമതിയുള്ളത്​. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലുമാണ്​ ആർ.ബി.​എെ ശാഖ ഉള്ളത്​.


അസാധു നോട്ടുകൾ ബാങ്ക് കൗണ്ടറില്‍ കൊടുത്ത് മാറ്റാനുള്ള സൗകര്യം വ്യാഴാഴ്​ച അര്‍ധരാത്രി മുതല്‍  കേന്ദ്രസര്‍ക്കാര്‍ നിര്‍ത്തലാക്കി. പഴയ നോട്ടുകൾ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുകയോ ആർ.ബി.​എെ ശാഖകൾ വഴി മാറ്റിയെടുക്കുകയോ ചെയ്യാമെന്ന്​ ആർ.ബി.​എെ അറിയിച്ചു.  നിലവിലുള്ള മാനദണ്ഡമനുസരിച്ച്​ 2000 രൂപ വരെ ആർ.ബി.​എെ മാറ്റി നൽകും.


1,000 രൂപ നോട്ടിന്‍െറ ഉപയോഗം പൂര്‍ണമായും നിര്‍ത്തി. പഴയ 500 രൂപ നോട്ടുകള്‍ ഉപയോഗിക്കാമെന്ന ഇളവ് ഡിസംബര്‍ 15 വരെ നീട്ടിയിരുന്നു. ഡിസംബർ 31 വരെ അസാധുനോട്ടുകൾ ബാങ്ക്​ അക്കൗണ്ടുകളിൽ നിക്ഷേപിക്കാം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K