25 November, 2016 12:28:27 PM


അടിയന്തര സാഹചര്യങ്ങളിൽ പഴയ 500 രൂപ ഉപയോഗിക്കാം



ദില്ലി: ബാങ്കുകളിൽ നിന്ന്​ പഴയ 1000 രൂപ നോട്ട്​ മാറ്റി വാങ്ങാനുള്ള അവസരം അവസാനിച്ചു. ഇനി ബാങ്കിൽ നിക്ഷേപിക്കാൻ മാത്രമേ കഴിയൂ. കൂടാതെ,  

ആശുപത്രികളിൽ ചികിത്​സക്ക്​

ഡോക്​ടറുടെ കുറിപ്പടിയുള്ള മരുന്ന്​ വാങ്ങാൻ

ടോൾപ്ലാസയിലും പെട്രോൾ പമ്പിലും

2000 വരെയുള്ള സ്​കൂൾഫീസടക്കാൻ

 വെള്ളക്കരവും വൈദ്യുത ബില്ലും അടക്കാം

ബിൽ, പിഴ,സർക്കാർ നികുതി  എന്നിവ അടക്കാൻ

റെയിൽവേ സ്​റ്റേഷനുകൾ, വിമാന ടിക്കറ്റ്സർക്കാർ, പൊതുമേഖലാ ബസ്​​ സർവീസുകൾ, ​ എന്നിവക്ക്

* അന്താരാഷ്​ട്ര വിമാനത്താവളങ്ങളില്‍ 5000 രൂപ വരെ ഉപയോഗിക്കാം

കേന്ദ്ര –സംസ്​ഥാന സർക്കാർ കോളേജ്​ ഫീസുകൾ

* കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ കണ്‍സ്യൂമര്‍ കോ ഒാപറേറ്റീവ് സ്‌റ്റോറുകളിൽ (ഒരു തവണ 5000 രൂപ വരെ)

ഒരു ടോപ്പ്​അപ്പിൽ 500 രൂപ വരെയുള്ള റീചാർജിങ്

* ശവസംസ്‌കാരത്തിന്

* പാചകവാതക സിലിണ്ടറുകള്‍ വാങ്ങാൻ

* ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഭക്ഷണം വാങ്ങാൻ

* സബര്‍ബൻ ‍-മെട്രോ ട്രെയിന്‍ യാത്രകള്‍ക്ക്

* ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ സ്മാരകങ്ങളിലെ ടിക്കറ്റിന്

* സംസ്ഥാന സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് വിത്ത് വാങ്ങാൻ

* കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലെ മില്‍ക്ക് ബൂത്തുകളില്‍

 എന്നിങ്ങനെ അടിയന്തര സാഹചര്യങ്ങളിൽ പഴയ 500 രൂപ ഉപയോഗിക്കാം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K