20 November, 2016 10:19:34 PM
നിരോധിച്ച നോട്ടുകള്‍ മാറാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസില്‍
മുംബൈ: നിരോധിച്ച 500, 1000 രുപാ നോട്ടുകള്‍ മാറാന്‍ ശ്രമിച്ച രണ്ട് റിയല്‍ എസ്റ്റേറ്റ് ഏജന്‍റുമാര്‍ ഉള്‍പ്പടെ നാലു പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവരില്‍ നിന്നും ഒരു കോടി രൂപയും പോലീസ് പിടിച്ചെടുത്തു. നവി മുംബൈയിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്.
ഒരു കോടി രൂപയുടെ പഴയ നോട്ടുകള്‍ക്ക് പകരം പുതിയ 2,000 രൂപയുടെ നോട്ടുകള്‍ മാറിത്തരാമെന്ന വാഗ്ദാനത്തില്‍ പണവുമായി എത്തിയവരാണ് പിടിയിലായത്. പണം മാറിയെടുക്കുന്നതിന് 30 ശതമാനം കമ്മീഷനും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. സംഭവം പോലീസ് ആദായനികുതി വകുപ്പില്‍ റിപ്പോര്‍ട്ടു ചെയ്തു.