18 November, 2026 10:56:35 AM
സ്വർണവില വീണ്ടും താഴോട്ട്; ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തുന്നത് തുടരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 2040 രൂപയാണ് കുറഞ്ഞത്. ഇതോടെ 97,720 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 255 രൂപ കുറഞ്ഞ് 12,215 രൂപയായും വില താഴ്ന്നു. ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്ത് സ്വർണവില ആദ്യമായി ഒരു ലക്ഷം രൂപയ്ക്ക് താഴെ എത്തിയത്. ഇതിന് പിന്നാലെയാണ് വില വീണ്ടും വൻതോതിൽ ഇടിയുന്നത്.





