11 November, 2016 11:01:55 PM
500, 1000 രൂപാ നോട്ടുകള്‍ മൂന്നു ദിവസം കൂടി ഉപയോഗിക്കാം
ദില്ലി: അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയപരിധി മൂന്നു ദിവസത്തേക്ക് നീട്ടി. റെയില്‍വേ, കെ.എസ്.ആർ.ടി.സി, പെട്രോള്‍ പമ്പുകൾ, പാല്‍ ബൂത്തുകൾ, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങൾ, ശ്മശാനങ്ങൾ എന്നിങ്ങനെ നേരത്തേ ഇളവു നല്‍കിയ അവശ്യസേവനങ്ങള്‍ക്കു മാത്രമാണ് ഇതു ബാധകം.
രാജ്യത്തുടനീളം ദേശീയപാതകളിൽ ടോൾ പിരിവ് നിർത്തലാക്കി കൊണ്ടുള്ള തീരുമാനം നവംബർ 14 വരെ നീട്ടി. കേന്ദ്ര ഗതാഗത-ഷിപ്പിംഗ് മന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഇന്നലെ ഏകദേശം 53,000 കോടി രൂപയുടെ നിക്ഷേപം നടന്നതായി സ്റ്റേറ്റ് ബാങ്ക് അറിയിച്ചു.