19 August, 2026 09:28:35 PM


മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി; കരിപ്പൂരിൽ പ്രതിഷേധവുമായി യാത്രക്കാർ



കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദുബായിലേക്കുള്ള സ്പൈസ്‌ജെറ്റ് വിമാനം വീണ്ടും അപ്രതീക്ഷിതമായി റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിച്ചു. ബുധനാഴ്ച വൈകിട്ട് 6.45ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനമാണ് സർവീസ് റദ്ദാക്കിയത്. വിമാനം റദ്ദാക്കാനുള്ള വ്യക്തമായ കാരണം അധികൃതർ യാത്രക്കാർക്ക് അറിയിച്ചിട്ടില്ലെന്നാണ് പരാതി. മുൻകൂർ അറിയിപ്പില്ലാതെ സർവീസ് റദ്ദാക്കിയതും യാത്രക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കി.

ചൊവ്വാഴ്ചയും കരിപ്പൂർ-ദുബായ് റൂട്ടിലെ സ്പൈസ്‌ജെറ്റ് വിമാനം റദ്ദാക്കിയിരുന്നു. തുടർച്ചയായി രണ്ട് ദിവസങ്ങളിൽ സർവീസ് റദ്ദാക്കപ്പെട്ടതോടെ യാത്രക്കാർ കടുത്ത പ്രതിഷേധവുമായി രംഗത്തെത്തി. യാത്രാ തടസ്സം പരിഹരിക്കുന്നതിനും വിമാന റദ്ദാക്കലിന്റെ കാരണം വ്യക്തമാക്കുന്നതിനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913