16 August, 2026 07:05:58 PM


വാഗമണ്ണിൽ വെള്ളച്ചാട്ടത്തിൽ കാൽ വഴുതി വീണ് യുവാവ് മരിച്ചു



വാഗമൺ: ഇടുക്കി വാഗമണ്ണിന് സമീപം ചോറ്റുപാറ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. കോട്ടയം കുറിച്ചി സ്വദേശിയായ പ്രത്യാശ്  (24) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. ചോറ്റുപാറയിലെ ഒരു റിസോർട്ടിൽ താമസിക്കാനെത്തിയ അഞ്ചംഗ സംഘത്തിലൊരാളായിരുന്നു പ്രത്യാശ്. റിസോർട്ടിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങുന്നതിനിടെ ഇദ്ദേഹം കാൽവഴുതി വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ച് നാട്ടുകാരെ വിളിച്ചുകൂട്ടി. ഉടൻ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും യുവാവ് ചെളിയിൽ താഴ്ന്നുപോയതിനാൽ രക്ഷപ്പെടുത്താനായില്ല. തുടർന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.  


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 917