07 November, 2016 05:05:29 PM
കേരള സര്‍ക്കാര്‍ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നു. സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണത്തിന്റെ ഭാഗമായി 1000 കോടി രൂപയാണ് കടപ്പത്രം വഴി സമാഹരിക്കുന്നത്. ഇതിനായുളള ലേലം നവംബര്‍ എട്ടിന് മുംബൈ ഫോര്‍ട്ടിലുളള റിസര്‍വ് ബാങ്കില്‍ നടക്കും. ഇ-കുബേര്‍ സിസ്റ്റത്തിലൂടെയാണ് ഇടപാടുകള്‍. ലേലം സംബന്ധിച്ച വിശദാംശം സംസ്ഥാന ധനവകുപ്പിന്റെ വെബ്‌സൈറ്റായ www.finance.kerala.gov.in ല്‍ ലഭിക്കും