06 November, 2016 10:01:53 PM


മണിചെയിൻ തട്ടിപ്പുകൾ പരിശോധിക്കാൻ ഡി.ജി.പിയുടെ നിർദേശം



തിരുവനന്തപുരം: മണിചെയിൻ തട്ടിപ്പുകൾ പരിശോധിക്കാൻ ക്രൈംബ്രാഞ്ച് ഐ.ജിക്ക് ഡി.ജി.പിയുടെ നിർദേശം. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത ഉത്പന്നങ്ങളുമായി മണി ചെയിന്‍ വീണ്ടും സജീവമാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് ഡി.ജി.പി ലോക്നാഥ് ബഹ്റയുടെ ഉത്തരവ്. ഇതു സംബന്ധിച്ച സര്‍ക്കുലര്‍ എല്ലാ ജില്ലാ പോലീസ് മേധാവികള്‍ക്കും അയച്ചതായും ഡിജിപി അറിയിച്ചു. ഒട്ടേറെ ആളുകള്‍ കബളിപ്പിക്കപ്പെട്ടതിനെ തുടര്‍ന്ന് മണി ചെയിന്‍ ബിസിനസിന് നേരത്തെ കര്‍ശന നിയന്ത്രണമേര്‍പെടുത്തിയിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K