30 April, 2026 02:02:27 PM


ബേപ്പൂരിൽ തോറ്റാൽ മൊട്ടയടിച്ച് കാതിൽ കമ്മലിട്ട് കോഴിക്കോട് നടക്കും- പി വി അന്‍വര്‍



കോഴിക്കോട്: ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മുഹമ്മദ് റിയാസ് ജയിച്ചാല്‍ മൊട്ടയടിച്ച് കമ്മലിട്ട് കോഴിക്കോട് അങ്ങാടിയില്‍ നടക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പി വി അന്‍വര്‍. റിയാസ് ജയിച്ചാല്‍ കോഴിക്കോട്ടെ കിഡ്‌സണ്‍ കോര്‍ണര്‍ മുതല്‍ എസ്എം സ്ട്രീറ്റ് വഴി റെയില്‍വേ സ്റ്റേഷന്‍ വരെ നടക്കും. സമാനമായ വെല്ലുവിളി ഏറ്റെടുക്കാന്‍ മുഹമ്മദ് റിയാസ് തയ്യാറുണ്ടോ എന്നും പി വി അന്‍വര്‍ ചോദിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതികളും അദ്ദേഹത്തിന്റെ മരുമകന്‍ മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ നടത്തുന്ന അനാവശ്യ ഇടപെടലുകളുമാണ് സിപിഎമ്മിനെ തകര്‍ക്കുന്നതെന്നും അന്‍വര്‍ ഫറോക്കില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 912