14 July, 2025 09:11:57 PM
വിവാഹ പാർട്ടിയിൽ ചിക്കൻ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു

ബെലഗാവി: കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു വിവാഹ പാർട്ടിക്കിടെ കഷണം കൂടുതൽ ആവശ്യപ്പെട്ട യുവാവിനെ കുത്തിക്കൊന്നു. വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം. 30 വയസ്സുകാരനെയാണ് കൂടുതൽ ചിക്കൻ ചോദിച്ചതിനെ തുടർന്ന് കുത്തിക്കൊന്നത്.കർണാടകയിലെ ബെലഗാവി ജില്ലയിൽ ഒരു വിവാഹ പാർട്ടിക്കിടെ കൂടുതൽ ചിക്കൻ കഷണങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സുഹൃത്തിനെ ഒരാൾ കൊലപ്പെടുത്തി.
വിവാഹത്തിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം. യാരഗട്ടി താലൂക്കിൽ താമസിക്കുന്ന വിനോദ് മലഷെട്ടിയാണ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സുഹൃത്ത് അഭിഷേക് കൊപ്പാടിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന വിറ്റൽ ഹരുഗോപ്പിനോട് വിനോദ് കൂടുതൽ ചിക്കൻ ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.