17 December, 2025 12:49:20 PM


വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ ദമ്പതികൾ വീണ്ടും പിടിയിൽ



കൊല്ലം: വിദേശത്ത് ഉയർന്ന ശമ്പളമുള്ള ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ദമ്പതികൾ വീണ്ടും പൊലീസ് പിടിയിൽ. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ചിഞ്ചുവും ഭർത്താവ് അനീഷുമാണ് വീണ്ടും തട്ടിപ്പ് നടത്തിയത്. കരുനാഗപ്പള്ളി പോലീസാണ് ഇരുവരേയും പിടികൂടിയത്. ജോലി വാഗ്ദാനത്തിലൂടെ അൻപത് ലക്ഷത്തിലധികം രൂപ ഇവർ വീണ്ടും തട്ടിയെന്നാണ് പരാതി. സമൂഹ മാധ്യമങ്ങളിലെ ഡിജിറ്റൽ മാർക്കറ്റിങ് സൈറ്റ് വഴി പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്താറുള്ളതെന്ന് പൊലീസ് വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സമയ പരിധി കഴിഞ്ഞിട്ടും വീസ നൽകാതിരുന്നതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഉദ്യോഗാർത്ഥികൾക്ക് തട്ടിപ്പ് മനസിലായത്. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 947