02 January, 2026 09:04:45 AM


വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ



കോട്ടയം: വനിതാ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ചു കയറി വാഹനം തീയിട്ട് നശിപ്പിച്ച കേസിൽ 2 പേർ പാമ്പാടി പോലീസിന്റെ പിടിയിലായി. എറണാകുളം സ്വദേശി അഭിജിത്(25),ഇടുക്കി സ്വദേശി അജിത് കെ ഷിബു എന്ന ഷിനു(19) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 26 ന് രാത്രി 11. 45 മണിയോടെ പാമ്പാടി കുന്നേപ്പാലം ഭാഗത്തുള്ള പടിഞ്ഞാറേ കാലായിൽ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അതിക്രമിച്ചു കയറുകയായിരുന്നു.

വീടിന്റെ കാർപോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന് തീയിടുകയും വാഹനത്തിന് 80,000 രൂപയോളം നാശനഷ്ടം വരുത്തുകയും ചെയ്തു. ഒളിവിൽ പോയ പ്രതികളെ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ നിർദ്ദേശാനുസരണം പാമ്പാടി ഐപിഎസ്എച്ച്ഒ വിപിൻ ചന്ദ്രൻ, എസ് കുഞ്ഞുമോൻ തോമസ്, എസ്പി ഓ സുമിഷ് മാക്മില്ലാൻ,സി പി ഓ മാരായ ശ്രീകാന്ത് പി എസ്, ശ്രീജിത്ത് രാജ് എന്നിവർ അടങ്ങുന്ന അന്വേഷണസംഘമാണ് അതിസാഹസികമായി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.

പ്രതികൾക്കായി അന്വേഷണസംഘം പഴുതടച്ചതും ശാസ്ത്രീയവുമായ അന്വേഷണമാണ് നടത്തിയത് ഡിസംബർ 31ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിന് സമീപം പ്രതികളിൽ ഒരാൾ ഉണ്ടെന്ന് കണ്ടെത്തിയ അന്വേഷണസംഘം മാരകായുധവുമായി നിന്നിരുന്ന ഒന്നാം പ്രതി അഭിജിത്തിനെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ഒളിവിൽ കഴിഞ്ഞു വന്നിരുന്ന രണ്ടാംപ്രതി അജിത്തിനെ ഇടുക്കി ജില്ലയിലെ കൊന്നത്തടി എന്ന സ്ഥലത്തുനിന്നും അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 928