19 December, 2025 11:21:16 AM
നെടുമ്പാശ്ശേരിയില്‍ വൻ ഹൈബ്രിഡ് കഞ്ചാവ് വേട്ട; കോട്ടയം സ്വദേശികള്‍ പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ ഹൈബ്രിഡ് കഞ്ചാവ് വേട്ട. 7.5 കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് ഡിആര്‍ഐ(ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്) പിടികൂടിയത്. മൂന്ന് കോട്ടയം സ്വദേശികളെ കസ്റ്റഡിയിലെടുത്തു. എയര്‍ അറേബ്യ വിമാനത്തില്‍ അബുദാബിയില്‍ നിന്നാണ് ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചത്.






