22 November, 2025 12:38:00 AM
കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

കോട്ടയം: കൊലപാതക കേസിൽ ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞ പ്രതി അറസ്റ്റിൽ. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ പൊന്നമ്മ എന്ന സ്ത്രീയെ കൊലചെയ്ത ശേഷം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപമുള്ള കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ കുഴിയിൽ കൊണ്ട് ചെന്നിട്ട കേസിലെ പ്രതി കോഴഞ്ചേരി നാരങ്ങാനം തോട്ടുപാട്ട് വീട്ടില്‍ പൊടിക്കുട്ടിയുടെ മകന്‍ സത്യന്‍ ആണ് അറസ്റ്റിലായത്. 2019 വർഷത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം സത്യൻ ഒളിവിൽ പോയി. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ ശ്രീജിത്ത് ടിയുടെ നേതൃത്വത്തിൽ എസ്ഐ ജയപ്രകാശ്, എഎസ്ഐ ദിലീപ് വർമ്മ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ശ്രീനിഷ് തങ്കപ്പൻ, അനൂപ് നിഖിൽ, കിഷോർ, വേണുഗോപാൽ എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.





