14 October, 2016 03:07:33 PM


ജപ്പാന്‍ ജ്വരം: ഒഡീഷയില്‍ ഒരു മാസത്തിനുള്ളില്‍ പൊലിഞ്ഞത് 50 കുരുന്നുകള്‍



ഭുവനേശ്വര്‍: ഒഡീഷയിലെ മാല്‍കങ്കിരിയില്‍ ജപ്പാന്‍ ജ്വരം ബാധിച്ച്‌ 34 ദിവസത്തിനുള്ളില്‍ മരിച്ചത് 50 കുട്ടികള്‍. കൊതുക് പരത്തുന്ന രോഗമായ ജപ്പാന്‍ ജ്വരം നിയന്ത്രിക്കാന്‍ കര്‍ശന നടപടി സ്വീകരിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെടുമ്ബോഴും പനി നിരക്കില്‍ കുറവ് വരുന്നില്ല.



പന്നികളില്‍ നിന്ന് പനി വൈറസ് പടരുമെന്നതിനാല്‍ ഗ്രാമവാസികള്‍ നൂറുകണക്കിന് പന്നികളെയാണ് കൊന്നൊടുക്കിയത്. വീടുകളിലും മറ്റും കൊതുകുവലകളും വിതരണം ചെയ്യുന്നുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ ബെഡ്ഡുകളും വെന്റിലേറ്റര്‍ സൗകര്യവും അനുവദിക്കുകയും ചെയ്തിട്ടുണ്ട്. പനിക്കെതിരെ ജാഗ്രത പാലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K