23 July, 2026 07:21:33 PM


അമീബിക് മസ്‌തിഷ്‌കജ്വരം; കൊയിലാണ്ടിയിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു



കോഴിക്കോട്: വീണ്ടും ഭീതി പടർത്തി അമീബിക് മസ്‌തിഷ്‌കജ്വരം. കോഴിക്കോട് കൊയിലാണ്ടി നഗരസഭയിൽ ഒരാൾക്ക് അമീബിക് മസ്‌തിഷ്‌കജ്വരം സ്ഥിരീകരിച്ചു. നടേരി സ്വദേശിയായ 49കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളിപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

നടേരി 21ാം വാര്‍ഡിലാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തത്. രോഗി വീടുവിട്ട് പുറത്തെവിടെയെങ്കിലും പോയതായി വിവരമില്ല. ജലാശയങ്ങളില്‍ കുളിക്കുകയോ നീന്തുകയോ ചെയ്‌തതായും റിപ്പോര്‍ട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലായത്.

ഇവിടുത്തെ കിണറിലെ വെള്ളം പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌തതിനെ തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. രോഗം റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലത്തിൻ്റെ പരിസരപ്രദേശങ്ങളില്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. ബോധവത്കരണ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാണെന്ന് ഹെൽത്ത് ഇൻസ്പെക്‌ടർ അറിയിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 913