28 September, 2026 07:35:40 PM


ആയുർവേദ ദിനാചരണം; മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു



കോട്ടയം: ദേശീയ ആയുർവേദ ദിനാചരണത്തിന്‍റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ, കോട്ടയം നിയോജക മണ്ഡലത്തിലെ ഗവണ്‍മെന്‍റ് ആയുർവേദ സ്ഥാപനങ്ങൾ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കോട്ടയം ജില്ലാ ആയുർവേദ ആശുപത്രിയിൽ ആയുർവേദ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കോട്ടയം നഗരസഭ അധ്യക്ഷൻ എം.പി. സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിന്ദു സെബാസ്റ്റ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ പി.കെ. വൈശാഖ്, ഗ്രേസി കരിമ്പനൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ സിനി മാത്യു, സുമ എബി, നഗരസഭാംഗം ജി. ഗോപകുമാർ, മെഡിക്കൽ കോളജ് കോട്ടയം ഓങ്കോളജി വിഭാഗം വകുപ്പു മേധാവി ഡോ. കെ. സുരേഷ് കുമാര്‍, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. സജി,  നാഷണൽ ആയുഷ് മിഷൻ ഡി.പി.എം ഡോ. ജുവൽ ജോസ്, ജില്ലാ ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫീസർ ഡോ. പി.ആർ. ശ്രീവിദ്യ, എപ്പിഡെമിക് സെൽ കൺവീനർ ഡോ. പി ഗായത്രി എന്നിവർ പ്രസംഗിച്ചു. മെഗാ ക്യാമ്പിൽ സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളുടെ സേവനവും സൗജന്യ പരിശോധനയും പൊതുജനങ്ങൾക്ക് ലഭ്യമാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 305