06 March, 2026 12:40:32 PM


ഗർഭാശയമുഖ കാൻസർ: സൗജന്യ പരിശോധനയും ബോധവൽക്കരണവും 14ന് ഏറ്റുമാനൂരിൽ



ഏറ്റുമാനൂർ: ഗർഭാശയമുഖ കാൻസറുമായി ബന്ധപ്പെട്ട് സൗജന്യ പരിശോധനയും ബോധവൽക്കരണവും 14ന് രാവിലെ 9 മുതൽ 1 മണി വരെ ഏറ്റുമാനൂർ പാലാ റോഡിലുള്ള രാമകൃഷ്ണാ ബിൽഡിംഗിൽ നടക്കും. ഏറ്റുമാനൂർ ഐ എം എ, സീനിയർ സിറ്റിസൺ വെൽഫെയർ അസോസിയേഷൻ, സേവാഭാരതി എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ക്യാമ്പിന് ഡോ. കെ.ജി.ലത, ഡോ. മേരി പി ജോഷി, ഡോ. തങ്കമ്മ പി.കെ., ഡോ. ഹിത, ഡോ. ശാന്താമണി എന്നിവർ നേതൃത്വം നൽകും.

ഗർഭാശയത്തിന്റെ താഴെയുള്ള ഭാഗമായ സർവിക്സ് (ഗർഭാശയമുഖം) ൽ ഉണ്ടാകുന്ന കാൻസറാണ് സർവൈക്കൽ കാൻസർ. സ്ത്രീകളിൽ കാണുന്ന സാധാരണ കാൻസറുകളിൽ ഒന്നാണ് ഇത്. സാധാരണയായി Human Papillomavirus (HPV) എന്ന വൈറസ് ഇൻഫെക്ഷൻ മൂലമാണ് ഇത് ഉണ്ടാകുന്നത്. മാസവിരാമത്തിനിടയിലും ലൈംഗികബന്ധത്തിനു ശേഷവും ഉണ്ടാകുന്ന രക്തസ്രാവം, അസാധാരണമായ യോനിസ്രാവം, വയറുവേദന അല്ലെങ്കിൽ അരവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.

ആരംഭഘട്ടത്തിൽ കണ്ടെത്തിയാൽ പൂർണമായി ചികിത്സിക്കാൻ കഴിയുന്ന രോഗമാണ് സർവൈക്കൽ കാൻസർ. മാർച്ച് 14ന് നടക്കുന്ന ക്യാമ്പിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കായിരിക്കും സൗജന്യപരിശോധന. രജിസ്ട്രേഷന് താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടുക.
കെ.എൻ.സോമദാസൻ (9447807156), സോമൻ ഗംഗാധരൻ (9526680770), അബ്ദുൾ റഹീം (9447808614), ഡോ. വി.വി. സോമൻ (9846533155), ശ്രീദേവി കെ.എസ് (9048478827)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K