06 August, 2024 12:44:49 PM


'ചായ കുടിക്കാം, പലഹാരം കഴിക്കാം പൈസ വയനാടിന്' ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ



കാഞ്ഞങ്ങാട്: വയനാട്ടിലെ ദുരിതബാധിതരെ സഹായിക്കാൻ ചായക്കട തുറന്ന് ഡിവൈഎഫ്‌ഐ. കാഞ്ഞങ്ങാടാണ് ഡിവൈഎഫ്‌ഐയുടെ ചായക്കട. ചായ കുടിക്കാം, പലഹാരം കഴിക്കാം, പൈസ വയനാടിന്' എന്ന ആശയവുമായിട്ടാണ് പ്രവർത്തകർ കാഞ്ഞങ്ങാട് പട്ടണത്തിൽ ചായക്കട സ്ഥാപിച്ചത്. നടന്മാരായ പി.പി.കുഞ്ഞിക്കൃഷ്ണനും ഉണ്ണിരാജ് ചെറുവത്തൂരും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചായ അടിച്ചായിരുന്നു അടിച്ചായിരുന്നു കടയുടെ ഉദ്ഘാടനം.ഭക്ഷണം കഴിക്കാനെത്തുവർക്ക് പെട്ടിയിൽ ഇഷ്ടമുള്ള തുകയിടാം. 11-ാം തീയതി വരെയുള്ള താത്കാലിക ചായക്കടയാണിത്. ഡിവൈഎഫ്‌ഐയുടെ റീബിൽഡ് വയനാട് എന്ന ക്യാമ്പയിൻ ഏറ്റെടുത്ത് കൊണ്ടാണ് ഇത്തരത്തിലൊരു ധനസമാഹരണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K