28 December, 2025 07:55:14 PM


നിലമ്പൂര്‍ വനത്തിനുള്ളില്‍ സ്വര്‍ണ ഖനനം; ഏഴ് പേര്‍ പിടിയില്‍



മലപ്പുറം: നിലമ്പൂർ വനത്തിൽ സ്വർണ ഖനനം നടത്തിയ ഏഴ് പേർ പിടിയിൽ. മോട്ടോർ പമ്പ് സെറ്റ് ഉപയോഗിച്ച് മണൽ ഊറ്റിയാണ് സ്വർണം അരിച്ചെടുത്തത്. വനം ഇന്റലിജൻസും റേഞ്ച് ഓഫീസറും ചേർന്നാണ് പ്രതികളെ പിടികൂടിയത്. മമ്പാട് പുള്ളിപ്പാടം സ്വദേശികളാണ് പിടിയിലായ ഏഴ് പേരും. റസാഖ്, ജാബിർ, അലവിക്കുട്ടി, അഷ്റഫ്, സക്കീർ , ഷമീം, സുന്ദരൻ എന്നിവരാണ് പിടിയിലായത്.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 953