20 December, 2025 02:55:27 PM


ജന്മദിനത്തിൽ ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് അച്ഛന്‍റെ മരണവാർത്ത



കൊച്ചി: അച്ഛന്റെ ചേതനയറ്റ മൃതദേഹം കണ്ട് സങ്കടം താങ്ങാനാകാതെ പൊട്ടിക്കരഞ്ഞ് ധ്യാൻ ശ്രീനിവാസൻ. ഇന്ന് തന്റെ ജന്മദിനത്തിൽ തേടിയെത്തിയത് പിതാവിന്റെ മരണവാര്‍ത്ത. ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തി. കോഴിക്കോടെ സിനിമ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുമാണ് ധ്യാന്‍ ശ്രീനിവാസന്‍ കണ്ടനാട്ടെ വീട്ടില്‍ എത്തി.

കണ്ണൂരിലെ തലശ്ശേരിസ്വദേശിയിൽ 1988 ഡിസംബർ 20ന് ധ്യാനിന്റെ ജനനം. അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന താരം പതിനൊന്നരയോടെയാണ് കണ്ടനാട്ടെ വീട്ടിെലത്തിയത്. ധ്യാനെ കണ്ടതും വിഷമം നിയന്ത്രിക്കാനാകാതെ അമ്മ വിമലയും പൊട്ടിക്കരഞ്ഞു.

ശേഷം ചേർത്തുപിടിച്ച് വിങ്ങിക്കരയുന്ന ധ്യാൻ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും നൊമ്പരക്കാഴ്ചയായി. ധ്യാൻ ഷൂട്ടിങിലായതിനാൽ ഡയാലിസിസിനായി ആശുപത്രിയിലേക്കു പോയത് ശ്രീനിവാസനൊപ്പം ഭാര്യ വിമലയും ഡ്രൈവറുമാണ്. പോകുന്ന വഴി ആരോഗ്യം മോശമായി.

തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ധ്യാനിന്റെ 37ാം ജന്മദിനത്തിലാണ് അച്ഛൻ വിടപറയുന്നതെന്നതും ഏറെ വേദനാജനകമാണ്. ചെന്നൈയിലേക്കു തിരിക്കുന്നതിനായി വിമാനത്താവളത്തില്‍ എത്തിയ സമയത്താണ് അച്ഛന്റെ വിയോഗ വാർത്ത വിനീത് അറിയുന്നത്. ഉടൻ തന്നെ യാത്ര റദ്ദ് ചെയ്ത് ആശുപത്രിയിലേക്കു തിരിക്കുകയായിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 959