01 August, 2024 07:32:49 PM
ബിഎസ്എൻഎൽ കേബിൾ മോഷണശ്രമത്തിനിടയിൽ മൂന്നുപേർ അറസ്റ്റിൽ
പാലാ : ബിഎസ്എൻഎൽ കേബിൾ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് മലേപ്പറമ്പിൽ വീട്ടിൽ ജിജോ എം.കെ (42), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് പാലക്കുന്നേൽ വീട്ടിൽ അഫ്സൽ ഖാൻ പി.എ (48), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് ശ്യാംനിവാസ് വീട്ടിൽ ശ്യാംകുമാര്‍ (43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
പാലാ പോലീസ് ഇന്നലെ (31.07.2024) നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ വെളുപ്പിനെ മൂന്നു മണിയോടുകൂടി ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് മുകളിലൂടെ പോകുന്ന 23,000 രൂപ വില വരുന്ന ടെലിഫോൺ കേബിളുകൾ ഹാക്സോ ബ്ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മൂവരെയും പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ ഇവർ ഇതിനു മുൻപും ഇത്തരത്തിൽ സമാനമായ മോഷണം നടത്തിയതായി പോലീസിനോട് പറഞ്ഞു. പാലാ സ്റ്റേഷൻ എസ്.ഐ ബിജു ചെറിയാൻ, സി.പി.ഓ മാരായ അഖിലേഷ്, ദീപ്ത്, സിനോജ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മൂവരെയും റിമാൻഡ് ചെയ്തു.