17 July, 2024 02:57:39 PM


പക്ഷിപ്പനി: വൈക്കം വെച്ചൂർ പഞ്ചായത്തിൽ കോഴികളെ കൊല്ലുന്ന നടപടി തുടങ്ങി



വൈക്കം: പക്ഷിപ്പനി സ്ഥിരികരിച്ച വൈക്കം വെച്ചൂർ പഞ്ചായത്തിൽ കോഴികളെ കൊല്ലുന്ന നടപടി തുടങ്ങി. സ്വകാര്യ ഫാമിലെ 3000 കോഴികളെയാണ് കൊല്ലുക. മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള ദ്രുതകർമ സേനയുടെ നേതൃത്വത്തിലാണ് നടപടി. കഴിഞ്ഞ മാസവും വെച്ചൂരിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിരുന്നു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K