23 September, 2016 11:37:58 AM
കള്ളപ്പണം: കേരളത്തില്‍നിന്ന് 1200 കോടി പിടിച്ചെടുത്തു
കൊച്ചി: ആദായ നികുതി വകുപ്പ് കേരളത്തില്‍നിന്ന് പിടിച്ചെടുത്തത് 1200 കോടിയുടെ കള്ളപ്പണം. 2016ലെ ആദ്യത്തെ ആറ് മാസത്തിനിടെ 29 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിലാണ് ഇത്രയും മൂല്യമുള്ള അനധികൃത സ്വത്ത് കണ്ടെത്തിയത്. 15.25 കോടി പണമായി പിടിച്ചെടുത്തു. 16 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും പിടിച്ചെടുത്തവയില്‍പ്പെടുന്നു.
അനധികൃതമായി സമ്ബാദിച്ച വസ്തുക വകകള്‍, സഹകരണ സ്ഥാപനങ്ങളിലെയും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലെയും നിക്ഷേപങ്ങള്‍ എന്നിവ പിടിച്ചെടുത്തവയില്‍പ്പെടുന്നതായി ആദായ നികുതി വകുപ്പ് വ്യക്തമാക്കി. അനധികൃതമായി സമ്ബാദിച്ച സ്വത്ത് വെളിപ്പെടുത്താനുള്ള സമയപരിധി സപ്തംബര്‍ 30നാണ് അവസാനിക്കുക.