23 September, 2016 11:27:55 AM


ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 21 പോയന്റ് നഷ്ടത്തില്‍ 28751ലും നിഫ്റ്റി 11 പോയന്റ് താഴ്ന്ന് 8856ലുമെത്തി. ബിഎസ്‌ഇയിലെ 763 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 466 ഓഹരികള്‍ നഷ്ടത്തിലുമാണ്.


എല്‍ആന്റ്ടി, റിലയന്‍സ്, എംആന്റ്‌എം, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ തുടങ്ങിയവ നേട്ടത്തിലും ആക്സിസ് ബാങ്ക്, ഇന്‍ഫോസിസ്, ഭാരതി, ടാറ്റ മോട്ടോഴ്സ്, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയവ നഷ്ടത്തിലുമാണ്. രൂപയുടെ മൂല്യത്തില്‍ 30 പൈസയുടെ നഷ്ടമുണ്ടായി. ഡോളറിനെതിരെ 66.96 ആണ് രൂപയുടെ മൂല്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K