25 December, 2023 11:48:08 AM
സംസ്ഥാനത്ത് 128 പുതിയ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; ആക്ടീവ് കേസുകൾ 3128 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ നൂറിനു മുകളിൽ കോവിഡ് കേസുകള് റിപ്പോർട്ട് ചെയ്തു. പുതിയ 128 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഒരു കോവിഡ് മരണവും ഇന്നലെ കേരളത്തിൽ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 3128 ആയി.
ഇന്നലെ രാജ്യത്താകെ 312 കേസുകളാണ് സ്ഥിരീകരിച്ചത്. രാജ്യത്തെ 77 ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്. മഹാരാഷ്ട്രയിലും കൊവിഡ് രോഗികൾ ഉയരുകയാണ്. ഇന്നലെ 50 പുതിയ കേസുകളാണ് മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചത്.
അതേസമയം രണ്ട് ഡോസ് വാക്സിനും ബൂസ്റ്റർ ഡോസുകളും സ്വീകരിച്ചവർ വീണ്ടും ബൂസ്റ്റർ വാക്സിൻ സ്വീകരിക്കേണ്ടതില്ല. എന്നാൽ 60 വയസ്സിനു മുകളിലുള്ളവരും മറ്റു രോഗാവസ്ഥകളുള്ളവരും മാത്രമാണ് ബൂസ്റ്റർ എടുക്കേണ്ടതെന്നും ആരോഗ്യ വിദ്ഗ്ദർ വ്യക്തമാക്കി.