21 October, 2023 08:25:44 AM


ഇസ്രയേല്‍-ഗാസ സംഘര്‍ഷം: ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഈജിപ്തിൽ



ലണ്ടൻ: ഇസ്രയേല്‍-ഗാസ സംഘര്‍ഷം മേഖലയിലുടനീളം വ്യാപിക്കുന്നത് തടയുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക്ക് ഈജിപ്തില്‍. പശ്ചിമേഷ്യ പര്യടനത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ചയാണ് അദ്ദേഹം ഈജിപ്തിലേക്ക് പോയത്.


സുനാക് ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസിയുമായും പലസ്തീൻ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസുമായും ചര്‍ച്ച നടത്തി. ഈ സമയത്ത് ഇസ്രയേലികള്‍ക്കും പലസ്തീനികള്‍ക്കുമുള്ള ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള യുകെയുടെ ദീര്‍ഘകാല പ്രതിബദ്ധത സുനക് ആവര്‍ത്തിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K