01 September, 2016 03:45:33 PM
പാചക വാതക സിലിണ്ടറുകള്‍ക്ക് വില വർധിപ്പിച്ചു
ദില്ലി: സബ്സിഡിയുള്ള പാചക വാതക സിലിണ്ടറിന് രണ്ട് രൂപ വർധിപ്പിച്ചു. ഇന്ത്യൻ ഓയിൽ കോർപറേഷൻ വാർത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ 14.2 കി.ഗ്രം ഭാരമുള്ള സിലിണ്ടറിന്‍റെ വില ദില്ലിൽ 425 രൂപയായി ഉയർന്നു. നേരത്തേ ഇത് 423 രൂപയായിരുന്നു. സബ്സിഡിയില്ലാത്ത സിലിണ്ടറുകൾക്ക് 20 രൂപയും കൂട്ടിയിട്ടുണ്ട്.
മണ്ണെണ്ണ വില മാസം തോറും 25 പെസ വീതം ഉയർത്താൻ സർക്കാർ ഓയിൽ കമ്പനികൾക്ക് നേരത്തേ അനുവാദം നൽകിയിരുന്നു. പത്ത് മാസത്തേക്കായിരിക്കും ഇപ്രകാരം നിരക്ക് ഉയർത്തുക.