05 August, 2023 02:00:53 PM


ഇമ്രാൻ ഖാന് തിരിച്ചടി; തോഷഖാന റഫറൻസ് കേസിൽ മൂന്ന് വർഷം തടവ് ശിക്ഷ



ഇസ്ലാമാബാദ്: തോഷഖാന റഫറൻസ് കേസിൽ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാനും പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചു .

തോഷഖാന കേസിലെ ഇമ്രാൻ ഖാനെതിരായ അഴിമതി ആരോപണങ്ങൾ തെളിഞ്ഞെന്ന് ഇസ്ലാമാബാദിലെ വിചാരണ കോടതി വ്യക്തമാക്കി. ഇമ്രാൻ ഖാന് ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. 3 വർഷം ശിക്ഷിക്കപ്പെട്ടതോടെ ഇമ്രാൻ ഖാന് അ‍ഞ്ച് വർഷത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K