15 July, 2023 12:51:03 PM
സൗദിയില്‍ വൻ തീപിടിത്തം; അഞ്ച് പ്രവാസി ഇന്ത്യക്കാരടക്കം 10 മരണം
റിയാദ്: സൗദിയുടെ കിഴക്കന്‍ പ്രവിശ്യയായ അൽ ഹസ്സയിൽ വൻ തീപിടിത്തം. അഞ്ച് ഇന്ത്യാക്കാരുൾപ്പടെ 10 പേർ മരിച്ചതായി വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. വർക്ക്ഷോപ്പ് ജീവനക്കാരായ 10 പേര്‍ വെന്ത് മരിച്ചതായി ദൃക്സാക്ഷികൾ പറയുന്നു.
എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണ്. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണെന്നാണ് സൂചന. എന്നാല്‍ ഇദ്ദേഹത്തിെന്‍റെ പേരുവിവരങ്ങളും മറ്റും പുറത്ത് വന്നിട്ടില്ല. ബാക്കിയുള്ള രണ്ട് പേരെ കൂടി തിരിച്ചറിയാനുണ്ട്. തീപിടുത്തത്തിന്‍റെ കാരണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.