01 July, 2023 04:50:28 PM
തൃശൂരില്‍ രണ്ട് സ്ത്രീകള്‍ പനിബാധിച്ച് മരിച്ചു; എലിപ്പനിയെന്ന് പ്രാഥമിക നിഗമനം
തൃശൂര്‍: തൃശൂരില്‍ രണ്ട് സ്ത്രീകള്‍ പനിബാധിച്ച് മരിച്ചു. കുര്യച്ചിറ സ്വദേശി അനീഷ സുനില്‍ (34), നാട്ടികയില്‍ ജോലി ചെയ്യുന്ന ബംഗാളി സ്വദേശി ജാസ്മിൻ ബീബി(28) എന്നിവരാണ് പനി ബാധിച്ച് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് ഇരുവരും മരിച്ചത്. ഇരുവര്‍ക്കും എലിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം.