25 June, 2023 10:33:07 AM


റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ പ്രിഗോഷിന്‍ പിന്‍മാറി



മോസ്കോ: റഷ്യയില്‍ വിമതനീക്കത്തില്‍ നിന്ന് കൂലിപ്പട്ടാളമായ വാഗ്നര്‍ ഗ്രൂപ്പിന്‍റെ തലവന്‍ യെവ്ഗെനി പ്രിഗോഷിന്‍ പിന്‍മാറി. ബലാറൂസ് പ്രസിഡന്‍റ് അലക്സാണ്ടര്‍ ലുകാഷെങ്കോ നടത്തിയ മധ്യസ്ഥ ചര്‍ച്ചയെത്തുടര്‍ന്നാണ് മോസ്കോ ലക്ഷ്യമിട്ടുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറിയത്. 

റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുട്ടിന്‍റെ അനുമതിയോടെയായിരുന്നു ലുകാഷെങ്കോയുടെ ചര്‍ച്ച. രക്തച്ചൊരിച്ചില്‍ ഒഴിവാക്കാനാണ് തീരുമാനമെന്ന് വാഗ്നര്‍ ഗ്രൂപ്പ് തലവന്‍ വ്യക്തമാക്കി. പോരാളികളോട് പിന്‍വാങ്ങാനും നിര്‍ദേശം നല്‍കി. 

ചര്‍ച്ചയ്ക്ക് ശേഷം പുട്ടിനും ലുകാഷെങ്കോയുമായി ഫോണില്‍ സംസാരിച്ചതായും പുട്ടിന്‍ നന്ദി അറിയിച്ചതായും ബലാറൂസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അയ്യായിരത്തോളം പോരാളികളായിരുന്നു മോസ്കോ ലക്ഷ്യമാക്കി നീങ്ങിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K