23 June, 2023 06:06:00 AM
അഴിമതി: അൽജീരിയൻ മുൻ പ്രധാനമന്ത്രിക്കും മുൻ ആരോഗ്യമന്ത്രിക്കും അഞ്ചുവർഷം തടവ്
അൽജിയേഴ്സ്: അഴിമതിക്കേസിൽ അൽജീരിയൻ മുൻ പ്രധാനമന്ത്രി നൂറുദ്ദീൻ ബിദൂയിക്കും മുൻ ആരോഗ്യമന്ത്രി അബ്ദുൽ മലിക് ബുദൈഫിനും കോടതി അഞ്ചുവർഷം തടവും പത്തുലക്ഷം അൽജീരിയൻ ദീനാർ (ഏകദേശം ആറു ലക്ഷം രൂപ) പിഴയും ശിക്ഷ വിധിച്ചു.
കോൺസ്റ്റന്റൈനിൽ പുതിയ വിമാനത്താവളം നിർമിച്ചതിലെ ക്രമക്കേടിൽ ഇരുവരും ഉൾപ്പെട്ടിട്ടുണ്ടെന്ന് സാമ്പത്തികശിക്ഷാ കോടതി വിധിയിൽ ചൂണ്ടിക്കാട്ടി. പദ്ധതിയുടെ ചെലവ് കണക്കുകൂട്ടിയതിനേക്കാൾ ഏഴുമടങ്ങ് വർധിച്ചു. നാലുവർഷം കൊണ്ട് തീർക്കുമെന്ന് പ്രഖ്യാപിച്ച പദ്ധതി പൂർത്തിയാകാൻ പത്തു വർഷമെടുത്തു. 2019 മാർച്ച് മുതൽ ഡിസംബർ വരെയാണ് നൂറുദ്ദീൻ ബിദൂയി അൽജീരിയൻ പ്രധാനമന്ത്രിയായത്.