18 June, 2023 03:31:53 PM
സംസ്ഥാനത്ത് വീണ്ടും എലിപ്പനി മരണം: പത്തനംതിട്ടയിൽ രണ്ട് പേർ കൂടി മരിച്ചു
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും എലിപ്പനി ബാധിച്ച് മരണം. കൊടുമണ്‍ചിറ സ്വദേശി സുജാത(50) ആണ് ഇന്ന് മരിച്ചത്. എലിപ്പനി ബാധിച്ച് അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവരെ രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. തൊഴിലുറപ്പ് ജോലികള്‍ ചെയ്യുന്ന സ്ത്രീയാണ് സുജാതയെന്നാണ് വിവരം.
വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ച കൊടുമൺ സ്വദേശി മണിയുടെ(57) മരണവും എലിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ശനിയാഴ്ചയും ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന് (60) ആണ് മരിച്ചത്.