13 June, 2023 11:02:29 AM
സൗദിക്ക് ചരിത്ര നിമിഷം; 'റിയാദ് എയർ വിമാനം' റിയാദിന് മുകളിലൂടെ പറന്നു
റിയാദ്: സൗദിയുടെ പുതിയ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനം റിയാദിന് മുകളിലൂടെ പറന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കിംഗ് ഖാലിദ് വിമാനത്താവളത്തിൽ നിന്നാണ് റിയാദ് എയറിന്റെ ബോയിംഗ് 787 ഡ്രീം ലൈനർ വിമാനം ആദ്യമായി പറന്നുയർന്നത്. നിരവധി പേരാണ് ചരിത്ര നിമിഷത്തിന് സാക്ഷിയായത്.
കിംഗ് അബ്ദുള്ള സാമ്പത്തിക മേഖല, കിംഗ് ഖാലിദ് ഗ്രാൻഡ് മസ്ജിദ്, കിംഗ് ഫഹദ് റോഡിന്റെ വശത്ത് സ്ഥിതിചെയ്യുന്ന ഉയരം കൂടിയ കിംഗ്ഡം ടവർ, ഫൈസലിയ ടവർ എന്നിവയ്ക്ക് മുകളിലൂടെ വിമാനം താഴ്ന്നു പറന്നു. സൗദി ഹോക്സിന്റെ ജെറ്റ് വിമാനത്തിൽ റോയൽ സൗദി എയർഫോഴ്സിന്റെ ഡിസ്പ്ലേ ടീം അനുഗമിച്ചു.
പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനുവേണ്ടി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് പ്രഖ്യാപിച്ചതാണ് റിയാദ് എയര്‍. വ്യോമഗതാഗത മേഖലയുടെ വികസനത്തിന് സംഭാവന നൽകുന്നതിനും രാജ്യത്തിന്റെ തന്ത്രപരമായ സ്ഥാനം വർധിപ്പിക്കുന്നതിനും വേണ്ടിയാണ് പുതിയ വിമാന കമ്പനി ആരംഭിച്ചിരിക്കുന്നത്.
റിയാദ് ആസ്ഥാനമായി ആരംഭിക്കുന്ന റിയാദ് എയർ ലോകത്തെ നൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്