13 June, 2023 10:08:24 AM
തീയും വിഷപ്പുകയും തുപ്പി മയോൺ അഗ്നിപർവതം: 13,000 പേരെ ഒഴിപ്പിച്ചു
ഡരഗ: ഫിലിപ്പീൻസിലെ മയോൺ അഗ്നിപർവതത്തിൽ നിന്ന് ചാരവും വിഷവാതകങ്ങളും ഉയരാൻ തുടങ്ങിയതോടെ ആൽബേ പ്രവിശ്യയിൽ നിന്ന് 13,000 പേരെ ഒഴിപ്പിച്ചു. ഇവരിൽ ഭൂരിപക്ഷവും അഗ്നിപർവതത്തിനടുത്തുള്ള കാർഷിക ഗ്രാമങ്ങളിൽ ഉള്ളവരാണ്.
തലസ്ഥാനമായ മനിലയ്ക്ക് 330 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതിചെയ്യുന്ന മയോൺ, രാജ്യത്തെ 24 സജീവ അഗ്നിപർവതങ്ങളിലൊന്നാണ്. 1814-ലുണ്ടായ സ്ഫോടനത്തിൽ 1,200 പേർ കൊല്ലപ്പെടുകയും ഒരു നഗരം മുഴുവൻ മണ്ണിനടിയിലാവുകയും ചെയ്തിരുന്നു.