12 June, 2023 07:31:29 AM


കു​വൈ​റ്റി​ല്‍ കു​ടും​ബ വി​സ​ക​ള്‍ വീണ്ടും അ​നു​വ​ദി​ച്ചു തു​ട​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട്



കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ല്‍ കു​ടും​ബ വി​സ​ക​ള്‍ അ​നു​വ​ദി​ച്ചു തു​ട​ങ്ങു​മെ​ന്ന് റി​പ്പോ​ർ​ട്ട്. പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ റാ​യ് പ​ത്ര​മാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണ​മാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ് കു​വൈ​റ്റി​ൽ ഫാ​മി​ലി വി​സ അ​നു​വ​ദി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​ച്ച​ത്.

ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭാ​ര്യ, കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് വി​സ​ക​ള്‍ അ​നു​വ​ദി​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം സ്പോ​ര്‍​ട്സ്, സാം​സ്കാ​രി​ക,സാ​മൂ​ഹി​ക രം​ഗ​ത്തു​ള്ള​വ​ര്‍​ക്ക് പു​തി​യ വി​സ അ​നു​വ​ദി​ക്കു​വാ​ന്‍ അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. കു​വൈ​റ്റി​ല്‍ സ്ഥി​ര താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ള്‍​ക്ക് മൂ​ന്നു​മാ​സ കാ​ലാ​വ​ധി​യു​ള്ള ഫാ​മി​ലി, ടൂ​റി​സ്റ്റ് വി​സി​റ്റ് വി​സ ല​ഭി​ക്കാ​ന്‍ നി​ല​വി​ലെ നി​യ​മ​പ്ര​കാ​രം 250 ദി​നാ​ര്‍ ആ​ണ് കു​റ​ഞ്ഞ ശ​മ്പ​ള​നി​ര​ക്ക്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K