10 June, 2023 08:21:20 AM
തുർക്കി സെൻട്രൽ ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ഗവർണർ
അങ്കാറ: തുർക്കിയിലെ സെൻട്രൽ ബാങ്കിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ഗവർണർ. സാമ്പത്തിക വിദഗ്ധയായ ഡോ. ഹാഫിസ് ഗയേ എർകാനെ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ സെൻട്രൽ ബാങ്ക് ഗവർണറായി നിയമിച്ചു. സഹപ് സഹപ് കാവ്സിയോഗ്ലു പിൻഗാമിയായാണ് ഹാഫിസ് ചുമതലയേൽക്കുന്നത്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഫസ്റ്റ് റിപ്പബ്ലിക് ബാങ്കിന്റെ സഹ സിഇഒയും ഗോൾഡ്മാൻ സാഷെ മാനേജിംഗ് ഡയരക്ടറുമായിരുന്നു 41കാരിയായ ഹാഫിസ് യേ. ഇസ്തംബൂളിലായിരുന്നു ബിരുദ പഠനം. ഓപറേഷൻസ് റിസർച്ച് ആൻഡ് ഫിനാൻഷ്യൽ എൻജിനീയറിംഗിൽ പ്രിൻസ്റ്റൺ യൂനിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി. രാജ്യത്തെ പരമ്പരാഗത ധനകാര്യ നയം ഉർദുഗാൻ പൊളിച്ചെഴുതുന്നു എന്നതിന്റെ സൂചനയാണ് ഹാഫിസ് ഗയേയുടെ നിയമനമെന്നാണ് കരുതുന്നത്.