08 June, 2023 08:45:32 AM
ബിപർജോയ് ചുഴലിക്കാറ്റ്: യുഎഇയിലും ഒമാനിലും പ്രത്യാഘാതങ്ങൾ ഉണ്ടാകില്ല
ദുബായ്: അറബിക്കടലിലെ അതിതീവ്രന്യൂനമർദം ചുഴലിക്കാറ്റായി മാറുമെങ്കിലും യുഎഇയിലും ഒമാനിലും പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബിപർജോയ് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ ഫലമായി ചിലയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. എന്നാൽ, അടുത്ത അഞ്ച് ദിവസത്തേക്ക് കാറ്റും മഴയും ശക്തമാകാനിടയില്ലെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. 2021-ൽ സമാനമായ കാലാവസ്ഥ ഇരുരാജ്യങ്ങളെയും ബാധിച്ചിരുന്നു. ഉഷ്ണമേഖലാ കൊടുങ്കാറ്റ് ഒമാന്റെ പല ഭാഗങ്ങളെയും നശിപ്പിച്ചിരുന്നു. യുഎഇയിലും ഇത് നാശനഷ്ടങ്ങൾ ഉണ്ടാക്കി.